Quantcast

സുപ്രിംകോടതി പ്രതിസന്ധി: പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച പുനരാരംഭിച്ചു

MediaOne Logo

Sithara

  • Published:

    21 April 2018 6:59 PM IST

സുപ്രിംകോടതി പ്രതിസന്ധി:  പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച പുനരാരംഭിച്ചു
X

സുപ്രിംകോടതി പ്രതിസന്ധി: പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച പുനരാരംഭിച്ചു

സുപ്രിംകോടതി പ്രതിസന്ധിയില്‍ സമവായ സാധ്യത ഏറുന്നു.

സുപ്രിംകോടതി പ്രതിസന്ധിയില്‍ സമവായ സാധ്യത ഏറുന്നു. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച പുനരാരംഭിച്ചു. ജഡ്ജിമാരുടെ പരാതികള്‍ അനുഭാവപൂര്‍വം ചീഫ് ജസ്റ്റിസ് കേട്ടതായാണ് സൂചന.

ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും തമ്മില്‍ സമവായ ചര്‍ച്ച ആരംഭിച്ചത്. ഇന്നലെയും ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധിച്ച ജഡ്ജിമാരില്‍ പ്രധാനിയായ ജെ. ചെലമേശ്വര്‍ അവധി എടുത്തതോടെ ചര്‍ച്ച നടന്നിരുന്നില്ല. ഇന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയിലെത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നാല് പേരെയും വീണ്ടും കണ്ടത്.

10 മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. കേസുകള്‍ പരിഗണിക്കേണ്ട ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനവും പക്ഷപാതിത്വവും പാടില്ലെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവര്‍ത്തിച്ചു. ഒരു ചര്‍ച്ചയില്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല സുപ്രിംകോടതിയിലുള്ളതെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞതായാണ് സൂചന. ജഡ്ജിമാരുടെ പരാതികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുഭാവപൂര്‍വമാണ് കേട്ടത്. സമവായ ചര്‍ച്ച വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

TAGS :

Next Story