നീരവ് മോദിക്ക് കോടികള്‍ വായ്പ നല്‍കിയത് കമ്മീഷന്‍ കൈപറ്റിയെന്ന് മൊഴി; എസ്ബിഐയും വായ്പ നല്‍കി

നീരവ് മോദിക്ക് കോടികള്‍ വായ്പ നല്‍കിയത് കമ്മീഷന്‍ കൈപറ്റിയെന്ന് മൊഴി; എസ്ബിഐയും വായ്പ നല്‍കി
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്‍റെ വ്യാപ്തി വെളിപ്പെടുത്തുന്ന കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്‍റെ വ്യാപ്തി വെളിപ്പെടുത്തുന്ന കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് ഉള്‍പ്പെടെ മറ്റു പ്രമുഖ ബാങ്കുകളും നീരവ് മോദിക്കും മുകുള്‍ ചോക്സിക്കും വായ്പ അനുവദിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പണം അനുവദിക്കാന്‍ ഓരോ വര്‍ഷവും കമ്മീഷന്‍ കൈപറ്റിയിരുന്നതായി തട്ടിപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കി.
പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യവ്യാപക റെയ്ഡും ഭരണ പ്രതിപക്ഷ ആരോപണവും തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. കഴിഞ്ഞമാര്‍ച്ചിലെ കണക്ക് പ്രകാരം ഏകദേശം 17632 കോടി രൂപയുടെ വായ്പയായി നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കും പിഎന്‍ബി ഉള്‍പ്പെടെ വിവിധ ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍ഡസി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അലഹബാദ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു ബാങ്കുകള്‍ ലോണ്‍ അനുവദിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് സിബിഐക്ക് ലഭിച്ച രണ്ടാമത്തെ പരാതിയില്‍ മറ്റു ബാങ്കുകളുടെ പങ്ക് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ നീരവ് മോദിയുമായോ ചോക്സിയുമായോ നേരിട്ട് ഇടപാടില്ലെന്നും ഇടപാട് പിഎന്‍ബിയുമായാണ് എന്നു എസ്ബിഐ വ്യക്തമാക്കി. അതിനിടെ , വായ്പ അനുവദിക്കാനായി ഓരോ വര്‍ഷവും എല്‍ഒയു പുതുക്കുന്നതിന് നീരവ് മോദിയില്‍ നിന്നും മെഹുല്‍ ചോസ്കിയില്‍ നിന്നും കമ്മീഷന്‍ കൈപറ്റിയിരുന്നെന്ന് തട്ടിപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
Adjust Story Font
16

