Quantcast

ദയവുചെയ്ത് സ്കൂള്‍ ബസ് രാഷ്ട്രീയ റാലിക്ക് കൊണ്ടുപോകരുത്; മോദിയോട് വിദ്യാര്‍ഥിയുടെ അപേക്ഷ

MediaOne Logo

Alwyn

  • Published:

    22 April 2018 12:00 PM GMT

ദയവുചെയ്ത് സ്കൂള്‍ ബസ് രാഷ്ട്രീയ റാലിക്ക് കൊണ്ടുപോകരുത്; മോദിയോട് വിദ്യാര്‍ഥിയുടെ അപേക്ഷ
X

ദയവുചെയ്ത് സ്കൂള്‍ ബസ് രാഷ്ട്രീയ റാലിക്ക് കൊണ്ടുപോകരുത്; മോദിയോട് വിദ്യാര്‍ഥിയുടെ അപേക്ഷ

രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിക്ക് അണികളെ എത്തിക്കാന്‍ വാഹനസൌകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്കൂള്‍ ബസുകളും ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല.

രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിക്ക് അണികളെ എത്തിക്കാന്‍ വാഹനസൌകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ തങ്ങളുടെ പഠനം മുടക്കി രാഷ്ട്രീയ റാലി നടത്തുന്നത് അനുചിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മിപ്പിക്കുകയാണ് മധ്യപ്രദേശിലെ എട്ടാം ക്ലാസുകാരനായ ദേവനേശ് ജെയ്ന്‍ എന്ന വിദ്യാര്‍ഥി. പഠനത്തിനും മുകളിലല്ല രാഷ്ട്രീയ റാലിയെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ വിദ്യാര്‍ഥി മോദിക്ക് എഴുതിയ കത്ത് ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ആഗസ്റ്റ് 9, 10 ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ റാലിക്കായി സ്കൂള്‍ ബസുകള്‍ ഉപയോഗിക്കരുതെന്നാണ് മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദേവനേശിന്റെ കത്തിലെ ഉള്ളടക്കം. തങ്ങളുടെ പഠനത്തെ ബാധിക്കുന്ന രീതിയില്‍ സ്കൂള്‍ ബസുകള്‍ രാഷ്ട്രീയ റാലിക്കായി വിട്ടുനല്‍കരുതെന്ന് സ്കൂള്‍ അധികൃതരോടും ദേവനേശ് അപേക്ഷിക്കുന്നു. വിദ്യാര്‍ഥികളുടെ പ്രതിനിധിയായാണ് താന്‍ സംസാരിക്കുന്നതെന്നും രാഷ്ട്രീയ റാലിക്കായി സ്കൂള്‍ ബസുകള്‍ ഏറ്റെടുത്താല്‍ അത് തങ്ങളുടെ പഠനത്തെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ റാലിക്ക് സ്‍കൂള്‍ ബസുകള്‍ നിര്‍ബന്ധമായും വിട്ടുനല്‍കണമെന്ന് ഖന്‍ഡ്വ ജില്ലാ മജിസ്ട്രേറ്റ് പ്രദേശത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

TAGS :

Next Story