Quantcast

ആള്‍ദൈവത്തിനെതിരായ ബലാത്സംഗകേസില്‍ വിധി മറ്റന്നാള്‍: അനുനായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം ജയിലാക്കി

MediaOne Logo

Sithara

  • Published:

    22 April 2018 10:24 AM GMT

ആള്‍ദൈവത്തിനെതിരായ ബലാത്സംഗകേസില്‍ വിധി മറ്റന്നാള്‍: അനുനായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം ജയിലാക്കി
X

ആള്‍ദൈവത്തിനെതിരായ ബലാത്സംഗകേസില്‍ വിധി മറ്റന്നാള്‍: അനുനായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം ജയിലാക്കി

സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കുറ്റത്തില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെ അക്രമാസക്തരാവാനിടയുള്ള അനുയായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റുന്നു

സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കുറ്റത്തില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെ അക്രമാസക്തരാവാനിടയുള്ള അദ്ദേഹത്തിന്‍റെ അനുയായികളെ പാര്‍പ്പിക്കാന്‍ ചണ്ഡിഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റുന്നു. ഗുര്‍മീത് റാം റഹിമിന്റെ അനുയായി ആയിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. കേസില്‍സിബിഐ കോടതി ഓഗസ്റ്റ് 25ന് വിധി പറയും.

ഗുര്‍മീത് റാമിന്‍റെ അന്‍പതിനായിരത്തോളം അനുയായികള്‍ ഇതിനകം പഞ്ചകുളയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും വന്‍ പ്രതിഷേധവും അക്രമവുമുണ്ടായേക്കും. തുടര്‍ന്നാണ് ചണ്ഡിഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനായിരത്തോളം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയും. ഗുര്‍മീതിന്‍റെ അനുയായികള്‍ ആയുധങ്ങളും ഡീസലും പെട്രോളുമെല്ലാം ശേഖരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏഴായിരം പൊലീസുകാരെ ഇതിനകം പ്രദേശത്ത് വിന്യസിച്ചുകഴിഞ്ഞു.

2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ തന്‍റെ ആസ്ഥാനത്തു വെച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നാണ് ഗുര്‍മീത് റാമിനെതിരായ പരാതി.

TAGS :

Next Story