Quantcast

സിപിഎം സി സി യോഗം ഇന്നു മുതല്‍

MediaOne Logo

Subin

  • Published:

    22 April 2018 12:04 PM IST

സിപിഎം സി സി യോഗം ഇന്നു മുതല്‍
X

സിപിഎം സി സി യോഗം ഇന്നു മുതല്‍

മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രുവാരാണെന്നതും അവരെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചുമുള്ള രാഷ്ട്രീയ അടവ് നയം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍ണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നുമുതല്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം നല്‍കലാണ് കേന്ദ്രകമ്മിറ്റിയുടെ മുന്നിലുള്ള പ്രധാനപ്പെട്ട വിഷയം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദേശം പിബി തള്ളിയതിനാല്‍ തന്നെ രണ്ട് വ്യത്യസ്ഥ രേഖകളാണ് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നത്.

മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രുവാരാണെന്നതും അവരെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചുമുള്ള രാഷ്ട്രീയ അടവ് നയം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി പിബിയില്‍ വെച്ച രാഷ്ട്രീയ പ്രമേയത്തിന്‍റെ കരട് രൂപരേഖയില്‍ യെച്ചൂരി ആവശ്യപ്പെടുന്നത് ബിജെപിയെ മുഖ്യ ശത്രുവായി കാണണമെന്നാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബംഗാള്‍ ഘടകത്തിന്‍റെ പിന്തുണയോടെ യെച്ചൂരി വെച്ച കോണ്‍ഗ്രസുമായി സഖ്യമെന്ന നിര്‍ദേശത്തെ രണ്ടിന് ചേര്‍ന്ന പിബി തള്ളി കളഞ്ഞു. ഇതോടെയാണ് നാളെയാരംഭിക്കുന്ന കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ രണ്ട് രേഖകള്‍ പരിഗണനയ്ക്കായിവരുന്നത്. പിബി അംഗീകരിച്ച നിലപാട്, പിബിയിലെ ന്യൂനപക്ഷത്തിന്‍റെ നിലപാട് എന്നിങ്ങനെയാകും ഇവ സിസിക്ക് മുന്നില്‍ വരിക. രേഖകള്‍ രണ്ടും വിശദമായ ചര്‍ച്ചയ്ക്കൊടുവില്‍ സംസ്ഥാന സമിതികളുടെ അഭിപ്രായത്തിനായി വിടുകയോ ഏതെങ്കിലും ഒരു രേഖ തള്ളികളയുകയോ സിസിക്ക് ചെയ്യാം.

സംസ്ഥാന സമിതികള്‍ക്ക് വിടുകയാണെങ്കില്‍ അടുത്ത കേന്ദ്രകമ്മിറ്റിയിലേ അന്തിമതീരുമാനമുണ്ടാക‌ൂ. യെച്ചൂരി മുന്നോട്ട് വെച്ച രേഖ കേന്ദ്രകമ്മിറ്റി തള്ളുകയാണെങ്കില്‍ അത് ജനറല്‍ സെക്രട്ടറിക്ക് രാഷ്ട്രീയമായി ക്ഷീണം ചെയ്യും. നേരത്തെ രണ്ട് തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ രേഖ കേന്ദ്രകമ്മിറ്റി തള്ളികളയുകയും തുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെക്കുകയോ പ്രതിഷേധിച്ച് ഇടക്കാലത്തേക്ക് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്ത ചരിത്രം സിപിഎമ്മിനുണ്ട്. അതിനാല്‍ തന്നെ നാളെ മുതല്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യത്തിലെടുക്കുന്ന തീരുമാനം ഏറെ നിര്‍ണായകവുമാണ്.

TAGS :

Next Story