Quantcast

നോയിഡയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കണ്ടെത്തി

MediaOne Logo

Muhsina

  • Published:

    23 April 2018 9:53 AM GMT

നോയിഡയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കണ്ടെത്തി
X

നോയിഡയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കണ്ടെത്തി

ഗ്രേറ്റര്‍ നോയിഡയില്‍ വീടിനു സമീപത്തുനിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ധനാപൂരില്‍ നിന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലെപ്പേഴ്‌സാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നോയിഡയില്‍ നിന്നാണ്..

ഗ്രേറ്റര്‍ നോയിഡയില്‍ വീടിനു സമീപത്തുനിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ധനാപൂരില്‍ നിന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലെപ്പേഴ്‌സാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് നോയിഡയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ 15 വയസ്സുകാരിയെയും പാറ്റ്ന സ്വദേശിയായ 14 വയസ്സുകാരിയെയും കാണാതായത്. വീടിന് സമീപമുള്ള കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണമാരംഭിച്ച കാസിന പൊലീസിന് ഡല്‍ഹി - പട്ന റൂട്ടില്‍ ധനാപ്പൂര്‍ സ്റ്റേഷനില്‍ ഇരുവരും ഇറങ്ങിയതായുള്ള വിവരം ലഭിച്ചിരുന്നു.

TAGS :

Next Story