Quantcast

ബിജെപിയില്‍ ചേരാന്‍ ഒരു കോടി; വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു പട്ടേല്‍ സമര നേതാവ് ബിജെപി വിട്ടു

MediaOne Logo

Sithara

  • Published:

    25 April 2018 7:33 PM GMT

ബിജെപിയില്‍ ചേരാന്‍ ഒരു കോടി; വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു പട്ടേല്‍ സമര നേതാവ് ബിജെപി വിട്ടു
X

ബിജെപിയില്‍ ചേരാന്‍ ഒരു കോടി; വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു പട്ടേല്‍ സമര നേതാവ് ബിജെപി വിട്ടു

ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ബിജെപി വിടുന്നുവെന്ന് അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന നിഖില്‍ സാവനി.

ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പട്ടേല്‍ സമര നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ബിജെപി വിടുന്നുവെന്ന് അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന നിഖില്‍ സാവനി. ഹര്‍ദിക് പട്ടേലിന്‍റെ അനുയായിയായിരുന്ന നിഖില്‍ സാവനിയും മറ്റ് രണ്ട് പേരും രണ്ട് ദിവസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. കോഴ വാഗ്ദാനം ചെയ്ത് നേതാക്കളെ വിലക്കെടുക്കുന്ന ബിജെപിയുടെ നടപടിയില്‍ ദു:ഖമുണ്ടെന്നും ഇനി ആ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും നിഖില്‍ സാവനി വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്‍റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സാവനി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തല്‍ വേദനിപ്പിച്ചു. ബിജെപിയുടെ വാഗ്ദാനത്തില്‍ വീണുപോകാതിരുന്ന നരേന്ദ്രപട്ടേലിനെ നിഖില്‍ സാവനി അഭിനന്ദിക്കുകയും ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് നരേന്ദ്ര പട്ടേല്‍. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ പോലും ബിജെപി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ആ വലിയ മനസിനെ അഭിനന്ദിക്കുന്നുവെന്നാണ് നിഖില്‍ സാവനി പറഞ്ഞത്.

തനിക്ക് ഒരു കോടി രൂപ നല്‍കാമെന്ന് ബിജെപി ഗുജറാത്ത് പ്രസിഡന്‍റ് ജിത്തുഭായി വഗാനി പറഞ്ഞെന്നാണ് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തയത്. ഹര്‍ദിക് പട്ടേലിന്‍റെ അടുത്ത അനുയായിരുന്ന, പിന്നീട് ബിജെപിയില്‍ ചേര്‍ന്ന വരുണ്‍ പട്ടേലാണ് തന്നെ ബിജെപി ഓഫീസില്‍ കൊണ്ടുപോയത്. അവിടെ വെച്ച് 10 ലക്ഷം രൂപ തന്നു. ശേഷിക്കുന്ന 90 ലക്ഷം ഇന്ന് നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പണം വാങ്ങി തന്‍റെ സമുദായത്തെ വഞ്ചിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞതെന്നും നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.

TAGS :

Next Story