Quantcast

ആദായനികുതി സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധം

MediaOne Logo

Khasida

  • Published:

    26 April 2018 3:57 PM GMT

ആദായനികുതി സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധം
X

ആദായനികുതി സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധം

ഇന്നുമുതല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം

ആദായനികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ ഇന്നുമുതല്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. പാന്‍ കാര്‍ഡ് എടുക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാണ്. അതേസമയം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകില്ല.

ഇന്നു മുതല്‍ ആദായനികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡിനൊപ്പം ആധാര്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ സാധിക്കു. ഇത് സംബന്ധിച്ച് ആദായനികുതി നിയമം ഭേദഗതിചെയ്ത് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതിന് പുറമെ പുതിയ പാന്‍ കാര്‍ഡ് എടുക്കാന്‍ ഇന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാവുകയും ചെയ്യും.


ആദായനികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീംകോടതിയെ സ്വകാര്യവ്യക്തികള്‍ സമീപിച്ചെങ്കിലും കേന്ദ്രത്തിന്‍റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ആധാറില്ലാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡെടുക്കാന്‍ ഇവര്‍ക്ക് സമയവും അനുവദിച്ചു. രാജ്യത്തെ 115 കോടി പേര്‍ ആധാറും 25 കോടി പേര്‍ പാന്‍കാര്‍ഡും ഇതുവരെ എടുത്തിട്ടുണ്ട്. ഇവരില്‍ 2.07 കോടി ആദായനികുതി ദായകര്‍ മാത്രമേ ഇതിനോടകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

TAGS :

Next Story