Quantcast

കമന്‍നാഥ് ബിജെപിയിലേക്കെന്നത് വ്യാജ പ്രചരണമെന്ന് കോണ്‍ഗ്രസ്

MediaOne Logo

admin

  • Published:

    28 April 2018 9:00 PM GMT

കമന്‍നാഥ് ബിജെപിയിലേക്കെന്നത് വ്യാജ പ്രചരണമെന്ന് കോണ്‍ഗ്രസ്
X

കമന്‍നാഥ് ബിജെപിയിലേക്കെന്നത് വ്യാജ പ്രചരണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കമല്‍നാഥ് കേവലം മുതിര്‍ന്ന നേതാവ് മാത്രമല്ല, വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കുകയും പാര്‍ട്ടിയുടെ സ്വരമായി തുടരുകയും....

മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാംകിട പ്രചരണമാണിതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കമല്‍നാഥ് കേവലം മുതിര്‍ന്ന നേതാവ് മാത്രമല്ല, വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കുകയും പാര്‍ട്ടിയുടെ സ്വരമായി തുടരുകയും ചെയ്യുന്ന വ്യക്തിയാണ്. 1977 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലും (അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം)1989 -2004 കാലഘട്ടത്തിലും (പാര്‍ട്ടി അധികാരത്തില്‍ നിന്നും അകന്ന് നിന്ന സമയം) കോണ്‍ഗ്രസിന്‍റെ കരുത്തായി നിന്ന വ്യക്തിയാണ് കമല്‍നാഥെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.

എസ്എം കൃഷ്ണയുടെ വഴിയെ കമല്‍നാഥും ബിജെപി പാളയത്തിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി കോണ്‍ഗ്രസിന്‍റെ ശക്തമായ മുഖങ്ങളിലൊന്നായി വളര്‍ന്ന കമല്‍നാഥ് റിപ്പോര്‍ട്ടുകളോട് ഇതുവരെയായി പ്രതികരിച്ചിട്ടില്ല. ശശിതരൂര്‍ എംപി ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ അടുത്തിടെ തലക്കെട്ട് പിടിച്ചെടുത്തിരുന്നെങ്കിലും ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗതെത്തിയതോടെയാണ് ഇതുസംബന്ധിച്ച വിവാദം അടങ്ങിയത്.

TAGS :

Next Story