Quantcast

കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി

MediaOne Logo

Ubaid

  • Published:

    28 April 2018 5:32 PM IST

കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി
X

കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി

ഇന്ത്യ നല്‍കിയ പരാതിയെ തുടര്‍ന്ന് നേരത്തെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി താല്‍ക്കാലികമായി സ്റ്റേചെയ്തിരുന്നു

ചാരവൃത്തിയാരോപിച്ച് പാക്ക് സൈനികകോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാന്‍ സൈനികമേധാവിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കുല്‍ഭൂഷണ്‍ ജാദവ് സമര്‍പ്പിച്ച ഹര്‍ജി സൈനിക കോടതി അപ്പലറ്റ് അതോറിറ്റി തള്ളിയിരുന്നു. ഇന്ത്യ നല്‍കിയ പരാതിയെ തുടര്‍ന്ന് നേരത്തെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി താല്‍ക്കാലികമായി സ്റ്റേചെയ്തിരുന്നു.

TAGS :

Next Story