Quantcast

യുപിയില്‍ സോണിയാഗാന്ധിയുടെ റോഡ്ഷോയ്ക്ക് തുടക്കം

MediaOne Logo

Sithara

  • Published:

    29 April 2018 9:39 AM IST

യുപിയില്‍ സോണിയാഗാന്ധിയുടെ റോഡ്ഷോയ്ക്ക് തുടക്കം
X

യുപിയില്‍ സോണിയാഗാന്ധിയുടെ റോഡ്ഷോയ്ക്ക് തുടക്കം

എല്ലാ പാര്‍ട്ടികളെക്കാളും മുന്‍പ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.


ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സോണിയ ഗാന്ധിയുടെ റോഡ്ഷോ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലാണ് റോഡ്ഷോ. എല്ലാ പാര്‍ട്ടികളെക്കാളും മുന്‍പ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

വാരണാസിയില്‍ 8 കിലോമീറ്റര്‍ ദൂരം സോണിയാഗാന്ധി റോഡ്ഷോ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡ്ഷോയില്‍ പങ്കെടുക്കും. റോഡ്ഷോ ഇംഗ്ലീഷിയ ഗലിയിലെത്തുമ്പോള്‍ സോണിയാ ഗാന്ധി പ്രസംഗിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ വികസനമില്ലായ്മയും ഗംഗാ പുനരുദ്ധാരണ പദ്ധതിയുടെ പരാജയവുമൊക്കെയായിരിക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ പ്രസംഗത്തിലെ വിഷയങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബര്‍ ഉള്‍പ്പെടെ നേതാക്കളുടെ വന്‍ നിരയാണ് വാരണാസിയില്‍ തമ്പടിച്ച് റോഡ്ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറും പരിപാടിയുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന റാലി മാറ്റിവെച്ച സമയത്താണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.

TAGS :

Next Story