ലോക സാംസ്കാരിക സമ്മേളനം: ദേശീയ ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും

ലോക സാംസ്കാരിക സമ്മേളനം: ദേശീയ ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും
പരിപാടിക്കായി നദീതരത്ത് മണ്ണ് നീക്കിയും മരം വെട്ടിയും പരിസ്ഥിതി യെ തകര്‍ക്കുന്ന പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആനന്ത് ആര്യ അടക്കമുള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത ട്രിബ്യൂണിലിനെ സമീപിച്ചത്.

ഡല്‍ഹി യമുനാ നദീ തീരത്ത് നടക്കാനിരിക്കുന്ന ശ്രീ ശ്രീ രവിശവിശങ്കരിന്‍റെ സാംസ്കാരിക സമ്മേളനത്തിന് നല്‌കിയ അനുമതി റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരിജില്‍ ദേശീയ ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും. പരിസ്ഥതി ആഘാത പഠനം നടത്തിയരുന്നോ എന്നതടക്കം കേസില്‍ ഹരിത ട്രിബ്യൂണല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ജല വിഭവ വകുപ്പ് ഇന്ന് മറുപടി നല്‍കും.
ശ്രീ ശ്രീ രവിശങ്കരിന്‍റ ജീവന കലയുടെ മുപ്പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്തര്‍ദേശീയ സാസ്കാരിക സമ്മേളനം മറ്റന്നാളാണ് യമുനാ തീരത്ത് തുടങ്ങുക. പരിപാടിക്കായി നദീതരത്ത് മണ്ണ് നീക്കിയും മരം വെട്ടിയും പരിസ്ഥിതി യെ തകര്‍ക്കുന്ന പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആനന്ത് ആര്യ അടക്കമുള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത ട്രിബ്യൂണിലിനെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, പരിപാടിക്ക് അനുമതി നകല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോട് വിവിധ ചോദ്യങ്ങളുന്നയിച്ചിരുന്നു.
പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നോ ,യമുനയെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നത് സംബന്ധിച്ച് ആലോചിചിരുന്നോ, നദിയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംഘാടര്‍ക്ക് അനുവാദം നല്‌കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ആരാഞ്ഞത്. ഇക്കാര്യങ്ങളില്‍ കേന്ദ്ര ജല വിഭവ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും ഇന്ന് ട്രീബ്യൂണലിന് മറുപടി നല്‍കും. ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നിരിക്കെ പരിപാടിയുടെ അനുമതി റദ്ധാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം, എന്നാല്‍ നിയമങ്ങള്‍ പാലിച്ചാണ് സമ്മേളനം സംഘടിപ്പിച്ചതന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. സമ്മേളനത്തില്‍ പങ്കടുക്കുന്നതില്‍ നിന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പിന്മാറിയതിന് ശേഷവും പരിപാടിക്കായി സൈനികര്‍ പാലം നിര്‍മ്മിച്ചതും വിവാദമായിട്ടുണ്ട്.
Adjust Story Font
16

