Quantcast

ഒമ്പത് വര്‍ഷം മുമ്പ് മരിച്ച സ്ത്രീ ബിഹാറില്‍ പഞ്ചായത്ത് സമിതി അംഗം !

MediaOne Logo

Alwyn K Jose

  • Published:

    2 May 2018 4:43 AM GMT

ഒമ്പത് വര്‍ഷം മുമ്പ് മരിച്ച സ്ത്രീ ബിഹാറില്‍ പഞ്ചായത്ത് സമിതി അംഗം !
X

ഒമ്പത് വര്‍ഷം മുമ്പ് മരിച്ച സ്ത്രീ ബിഹാറില്‍ പഞ്ചായത്ത് സമിതി അംഗം !

മരിച്ച സ്ത്രീക്ക് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും കഴിയുമെന്നായിരിക്കും വാര്‍ത്ത വായിക്കുന്നവരുടെ സംശയം.

ഒമ്പത് വര്‍ഷം മുമ്പ് മരിച്ച സ്ത്രീ ബിഹാറില്‍ പഞ്ചായത്ത് സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മരിച്ച സ്ത്രീക്ക് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനും കഴിയുമെന്നായിരിക്കും വാര്‍ത്ത വായിക്കുന്നവരുടെ സംശയം. എന്നാല്‍ ഒരു കുറ്റകൃത്യത്തിന്റെ ചുരുളുകളിലേക്ക് വിരല്‍ചൂണ്ടുകയാണ് ഈ സംഭവം. കൊലക്കുറ്റത്തില്‍ നിന്നു രക്ഷപെടാന്‍ ഒമ്പതു വര്‍ഷം മുമ്പ് മരിച്ച ആദ്യ ഭാര്യയുടെ പേരില്‍ രണ്ടാം ഭാര്യയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച പ്രതിയെ ചുറ്റിപ്പറ്റിയാണ് അധികൃതരുടെ വിശദീകരണം. ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ ഒമ്പതു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മിത്‍ലേഷ് ദേവി എന്ന സ്ത്രീയാണ് പഞ്ചായത്ത് സമിതി അംഗമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. തികൌലി പഞ്ചായത്തിലാണ് രേഖാപ്രകാരം മിത്‍ലേഷ് ദേവി അംഗമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മത്സരിച്ച് വിജയിച്ചതായാണ് രേഖകള്‍. എന്നാല്‍ മിത്‍ലേഷ് ഒമ്പതു വര്‍ഷം കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് സിക്കന്ദര്‍ മുഖിയയെയാണ് കേസില്‍ പൊലീസ് പ്രതിചേര്‍ത്തത്. എന്നാല്‍ സംഭവശേഷം സിക്കന്ദര്‍ പേപ്പറിലെങ്കിലും ഒളിവിലായിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രനായി തന്നെ ഗ്രാമത്തില്‍ ജീവിച്ച സിക്കന്ദര്‍, രണ്ടാം ഭാര്യയെ ആദ്യ ഭാര്യയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. മിത്‍ലേഷ് കൊല്ലപ്പെട്ടിട്ടില്ല, തനിക്കൊപ്പമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കുകയായിരുന്നു സിക്കന്ദറിന്റെ ഉദ്ദേശമെന്ന് പൊലീസ് പറയുന്നു. സംഭവം അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story