Quantcast

വാഹനമില്ല, പ്രസവ വേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണി നടന്നത് ആറ് കിലോ മീറ്റര്‍

MediaOne Logo

Jaisy

  • Published:

    3 May 2018 8:07 AM GMT

വാഹനമില്ല, പ്രസവ വേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണി നടന്നത് ആറ് കിലോ മീറ്റര്‍
X

വാഹനമില്ല, പ്രസവ വേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണി നടന്നത് ആറ് കിലോ മീറ്റര്‍

വെള്ളക്കെട്ടുകള്‍ക്കിടയിലൂടെ മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ നടന്നു നീങ്ങുന്ന ഗര്‍ഭിണിയുടെ വാര്‍ത്ത് ദൃശ്യങ്ങള്‍ സഹിതം എഎന്‍ഐയാണ് പുറത്തുവിട്ടത്

പ്രസവവേദനയുമായി പൂര്‍ണഗര്‍ഭിണിയായ സ്ത്രീക്ക് ആശുപത്രിയിലേക്ക് നടക്കേണ്ടി വന്നത് ആറ് കിലോമീറ്റര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. വെള്ളക്കെട്ടുകള്‍ക്കിടയിലൂടെ മറ്റ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ നടന്നു നീങ്ങുന്ന ഗര്‍ഭിണിയുടെ വാര്‍ത്ത് ദൃശ്യങ്ങള്‍ സഹിതം എഎന്‍ഐയാണ് പുറത്തുവിട്ടത്.

സിമാരിയ ഗ്രാമത്തിലെ സന്ധ്യാ യാദവ് എന്ന യുവതിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവ വേദന കടുത്തതിനെ തുടര്‍ന്ന് സന്ധ്യയെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശത്തെ ആശ വര്‍ക്കര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വെള്ളപ്പൊക്കം കാരണം വാഹനമെത്തിയില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, വഴിക്ക് വെച്ച് ഓട്ടോറിക്ഷ ചെളിയില്‍ പൂണ്ടു. മറ്റ് വാഹനങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെ മറ്റ് മൂന്നു സ്ത്രീകള്‍ക്കൊപ്പം ആറ് കിലോമീറ്റര്‍ നടന്ന് ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ സന്ധ്യ പ്രസവിക്കുകയും ചെയ്തു. പുറംലോകവുമായി ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് യാതൊരു മാര്‍ഗമില്ലെന്നും നല്ല റോഡുകള്‍ പോലും ഗ്രാമത്തിലില്ലെന്ന് ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.

ഛത്തര്‍പൂര്‍ ഗ്രാമത്തില്‍ ഇതൊരു പുതിയ സംഭവമല്ല. വാഹനമില്ലാത്തതിനാല്‍ മുന്‍പ് ഒരു ഗര്‍ഭിണിയെ കട്ടിലില്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

TAGS :

Next Story