Quantcast

കശ്‍മീര്‍ സ്വന്തമാക്കാമെന്ന പാകിസ്താന്റെ മോഹം നടക്കില്ലെന്ന് സുഷമ സ്വരാജ്

MediaOne Logo

Alwyn

  • Published:

    5 May 2018 1:30 PM GMT

കശ്‍മീര്‍ സ്വന്തമാക്കാമെന്ന പാകിസ്താന്റെ മോഹം നടക്കില്ലെന്ന് സുഷമ സ്വരാജ്
X

കശ്‍മീര്‍ സ്വന്തമാക്കാമെന്ന പാകിസ്താന്റെ മോഹം നടക്കില്ലെന്ന് സുഷമ സ്വരാജ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ഇന്ത്യയുടെ മറുപടി. കശ്മീരിനെ സ്വന്തമാക്കാമെന്നുള്ള പാകിസ്താന്റെ മോഹം ഒരു കാലത്തും നടക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ഇന്ത്യയുടെ മറുപടി. കശ്മീരിനെ സ്വന്തമാക്കാമെന്നുള്ള പാകിസ്താന്റെ മോഹം ഒരു കാലത്തും നടക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടേതാണെന്നും സുഷമ വ്യക്തമാക്കി.

കശ്മീരിനായുള്ള സ്വതന്ത്ര പോരാട്ടത്തില്‍ ഇന്ത്യക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. കശ്മീരില്‍ തുടരുന്ന സംഘര്‍‌ഷത്തിന്റെയും സൈനിക നീക്കത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന‍. ഇതിന് മറുപടി നല്‍കുകയാരുന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. കശ്മീരിനെ സ്വന്തമാക്കമെന്ന പാകിസ്താന്റെ മോഹം അപകടം പിടിച്ചതാണെന്നും അതിനായാണ് പാകിസ്താന്‍ ജമ്മു കശ്മീരില്‍ തിവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കശ്‍മീര്‍ എന്ന സ്വര്‍ഗത്തെ തീവ്രവാദികളുടെ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വന്തം ജനതക്കുമേല്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയ രാജ്യത്തിന് ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കാന്‍ അവകാശമില്ല. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടേതാണ്. പാകിസ്താന്‍ കശ്മീരിന് സമ്മാനിച്ചത് തീവ്രവാദികളെ മാത്രമാണെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി. കശ്മീര്‍ ഇന്ത്യയുടെതാണെന്ന വാദം തെറ്റാണെന്നും, നിലവില്‍ അതൊരു തര്‍ക്ക പ്രദേശമാണെന്ന് ഐക്യരാഷ്ട സഭ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാക് പ്രധാന ന്ത്രി നവാസ് ശരീഫ് നേരത്തെ പറഞ്ഞിരുന്നു.

TAGS :

Next Story