Quantcast

മോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത്ഷാ

MediaOne Logo

Muhsina

  • Published:

    6 May 2018 10:03 PM IST

മോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത്ഷാ
X

മോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അമിത്ഷാ

ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്ത് നിലനിര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങള്‍ക്കുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ബിജെപിയോട് ജനങ്ങള്‍ കാണിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രിയും പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ക്കുറിച്ചു. തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്ത് നിലനിര്‍ത്താനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി ക്യാന്പ്. വര്‍ഗ്ഗീയതക്കും കുടുംബവാഴ്ചക്കും പ്രീണനരാഷ്ട്രീയത്തിനും എതിരായ വിധിയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിജയം കൈവരിക്കുമെന്ന ആത്മവിശ്വാ‌സവും അമിത്ഷാ പങ്കുവെച്ചു.

വിജയചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ട്വിറ്ററില്‍ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ഗുജറാത്തില്‍ ഒരുവേള കോണ്‍ഗ്രസ്സ് നടത്തിയ മുന്നേറ്റത്തെ കേവല ഭൂരിപക്ഷത്തിനുളള സീറ്റ് നേടി ബിജെപി മറികടന്നതോടെ പാര്‍ട്ടി ക്യാന്പില്‍ ആവേശം അണപൊട്ടി.

TAGS :

Next Story