Quantcast

ജെഎന്‍യുവില്‍ ഇടതു സഖ്യത്തിന് ജയം

MediaOne Logo

Subin

  • Published:

    7 May 2018 1:32 PM GMT

ജെഎന്‍യുവില്‍ ഇടതു സഖ്യത്തിന് ജയം
X

ജെഎന്‍യുവില്‍ ഇടതു സഖ്യത്തിന് ജയം

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം രൂപീകൃതമായ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ ഒറ്റക്ക് മത്സരിച്ചു നാല് സീറ്റുകളിലും 900നു മുകളില്‍ വോട്ടുകള്‍ നേടിയത് ശ്രദ്ധേയമാണ്.

ജെ എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. നാല് മേജര്‍ സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയെ ബഹുദൂരം പിന്നിലാക്കിയാണ് ഐസഎസ്എഫ്‌ഐഡിഎസ് യു സ്ഥാനാര്‍ത്ഥികളുടെ വിജയം. മികച്ച പോരാട്ടം കാഴ്ച്ച വെച്ച ബാപ്‌സ നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാലു പ്രസ്ഥാന സ്ഥാനങ്ങളിലേക്കും ഇടത് സഖ്യം മികച്ച ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. എ ബി വി പിയുടെ നിധി ത്രിപാഠി 1042 വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ബാപ്‌സയുടെ ശബാന അലി 935 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.ഇടത് ഐക്യത്തില്‍ ചേരാതെ ഒറ്റക്ക് മത്സരിച്ച എഐഎസ്എഫിന്റെ അപരാജിത രാജക്ക് 416 വോട്ടാണ് ലഭിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതു സഖ്യത്തിന്റെ സൈമണ്‍ എണ്ണൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി. ജനറല്‍ സെക്രട്ടറിയായി ഇടത് സഖ്യ സ്ഥാനാര്‍ഥി ജയിച്ചത് ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ഇടത് സഖ്യം എണ്ണൂറിന് മുകളില്‍ ഭൂരിപക്ഷം നേടി. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം രൂപീകൃതമായ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ ഒറ്റക്ക് മത്സരിച്ചു നാല് സീറ്റുകളിലും 900നു മുകളില്‍ വോട്ടുകള്‍ നേടിയത് ശ്രദ്ധേയമാണ്. സംഘ് പരിവാര്‍ വിരുദ്ധതൊക്കൊപ്പം ദളിത് പിന്നോക്ക ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു ബാപ്‌സ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ് ഐ ഒയുടെ പുറമെ നിന്നുള്ള പിന്‍തുണ ബാപ്‌സക്കുണ്ടായിരുന്നു.

TAGS :

Next Story