Quantcast

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍: പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

MediaOne Logo

Muhsina

  • Published:

    8 May 2018 10:47 PM GMT

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍: പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
X

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍: പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

വിഷയത്തില്‍ ഡിസംബര്‍ 13 ന് അകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തമായി വിലക്കണം എന്നാവശ്യപ്പെട്ടുള്ള..

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. വിഷയത്തില്‍ ഡിസംബര്‍ 13 ന് അകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തമായി വിലക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.2014 ലെ കണക്ക് അനുസരിച്ച് 1,581 കേസുകള്‍ രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി ഉണ്ട്. ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

TAGS :

Next Story