ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
രാഷ്ട്രപതി സ്ഥാനാർഥി മീര കുമാറിനെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പൊതുസ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുെട യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥി മീര കുമാറിനെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരും പ്രതിപക്ഷ കക്ഷികള്‍ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ മീരാകുമാറിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കുകയായിരുന്നു.
Adjust Story Font
16

