Quantcast

നോട്ട് നിരോധനടപടികളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണമെന്ന് ബിജെപി എം പിമാരോട് മോദി

MediaOne Logo

Khasida

  • Published:

    10 May 2018 7:05 PM GMT

നോട്ട് നിരോധനടപടികളുടെ  ബ്രാന്‍ഡ് അംബാസിഡര്‍മാരാവണമെന്ന് ബിജെപി എം പിമാരോട് മോദി
X

നോട്ട് നിരോധനടപടികളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണമെന്ന് ബിജെപി എം പിമാരോട് മോദി

ചരിത്രപരമായ നടപടിയെന്നും പ്രധാനമന്ത്രി

നോട്ട് നിരോധിച്ച നടപടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണമെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്താലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ചരിത്രപരമായ നീക്കമാണ് ഇതെന്നും നടപടിയെക്കുറിച്ച് മുന്‍കൂട്ടി ആര്‍ക്കും വിവരം നല്‍കിയിട്ടില്ലെന്നും ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി പറഞ്ഞു. നോട്ട് നിരോധത്തെ പിന്തുണച്ച് ബി.ജെ.പി പാര്‍ലമന്ററി പാര്‍ട്ടി പ്രമേയം പാസ്സാക്കി.

പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പാണ് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും സംസാരിച്ചത്. രാജ്യത്തെ ജനങ്ങളാകെ പിന്തുണക്കുന്ന നടപടിയാണ് നോട്ട് നിരോധമെന്നും എം.പിമാര്‍ അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാവണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടിയെക്കുറിച്ച് പാര്‍ട്ടി നേരത്തെ അറിഞ്ഞിരുന്നുവെന്നതടക്കമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ഈ വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജെയ്റ്റിലി പറഞ്ഞു. നോട്ട് പിന്‍വലിക്കലിന് ജനപിന്തുണയുണ്ടെന്ന് വിലയിരുത്തിയ യോഗം നടപടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി.

TAGS :

Next Story