Quantcast

"ട്രോളുന്നത് ശരിയല്ല; ഞങ്ങള്‍ പിന്തുണയ്ക്കില്ല": ആര്‍എസ്എസ്

MediaOne Logo

Sithara

  • Published:

    10 May 2018 11:15 PM IST

ട്രോളുന്നത് ശരിയല്ല; ഞങ്ങള്‍ പിന്തുണയ്ക്കില്ല: ആര്‍എസ്എസ്
X

"ട്രോളുന്നത് ശരിയല്ല; ഞങ്ങള്‍ പിന്തുണയ്ക്കില്ല": ആര്‍എസ്എസ്

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ന്യായരഹിതവും അധാര്‍മികവുമായ അടി പോലെയാണത്. അതുകൊണ്ടുതന്നെ ആര്‍എസ്എസ് ഒരിക്കലും ട്രോളുകളെ പ്രോത്സാഹിപ്പിക്കില്ല. സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുന്ന രീതിയോടും ആര്‍എസ്എസ് താല്‍പര്യമില്ലെന്ന് ഭഗവത് വ്യക്തമാക്കി.

ഇന്ത്യ ഫൗണ്ടേഷന്‍റെ പരിപാടിയിലാണ് ഭഗവത് ട്രോളുകളോടുള്ള ആര്‍എസ്എസിന്‍റെ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ നിശിത വിമര്‍ശനവുമായി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസവും പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനിടെയാണ് ട്രോളുകള്‍ ഇഷ്ടമല്ലെന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന്‍റെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തിന് അത്തരം ഇടപെടല്‍ ഇല്ലെന്നും ആര്‍എസ്എസ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ഭഗവതിന്‍റെ മറുപടി. ആര്‍എസ്എസ് ബിജെപിയെയോ, ബിജെപി ആര്‍എസ്എസിനെയോ നിയന്ത്രിക്കുന്നില്ലെന്നും മോഹന്‍ ഭഗവത് അവകാശപ്പെട്ടു.

TAGS :

Next Story