Quantcast

യുപിയില്‍ വിഷമദ്യ ദുരന്തത്തില്‍ 11 മരണം; സ്വാഭാവിക മരണമെന്ന് അധികൃതര്‍

MediaOne Logo

Sithara

  • Published:

    10 May 2018 4:35 PM IST

യുപിയില്‍ വിഷമദ്യ ദുരന്തത്തില്‍ 11 മരണം; സ്വാഭാവിക മരണമെന്ന് അധികൃതര്‍
X

യുപിയില്‍ വിഷമദ്യ ദുരന്തത്തില്‍ 11 മരണം; സ്വാഭാവിക മരണമെന്ന് അധികൃതര്‍

രണ്ട് പേര്‍ തണുപ്പ് സഹിക്കാനാവാതെയും ഒരാള്‍ ഹൃദയാഘാതം കാരണവും മറ്റുള്ളവര്‍ വേറെ പല കാരണങ്ങളാലും മരിച്ചെന്നാണ് ജില്ലാ ഭരണാധികാരികള്‍ നല്‍കുന്ന വിശദീകരണം.

ഉത്തര്‍ പ്രദേശില്‍ വിഷമദ്യ ദുരന്തത്തില്‍ 11 പേര്‍ മരിച്ചു. എന്നാല്‍ സ്വാഭാവിക മരണമാണെന്നാണ് അധികൃതരുടെ നിലപാട്. രണ്ട് പേര്‍ തണുപ്പ് സഹിക്കാനാവാതെയും ഒരാള്‍ ഹൃദയാഘാതം കാരണവും മറ്റുള്ളവര്‍ വേറെ പല കാരണങ്ങളാലും മരിച്ചെന്നാണ് ജില്ലാ ഭരണാധികാരികള്‍ നല്‍കുന്ന വിശദീകരണം.

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മൂന്ന് പേരുടെ മരണം വിഷമദ്യം കഴിച്ചാണെന്നും ബാക്കിയുള്ളവര്‍ മരിച്ചത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ചശക്തി നഷ്ടമായി. മദ്യഷാപ്പ് അടച്ചുപൂട്ടിയെന്നും അന്വേഷണം നടത്തുകയാണെന്നും ബരാബങ്കി എസ്‍പി അനില്‍ സിങ് പറഞ്ഞു. മരണ കാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും എസ്‍പി പറഞ്ഞു.

വിഷമദ്യ ദുരന്തമാണ് ഉണ്ടായതെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എക്സൈസ്, ആഭ്യന്തര വകുപ്പുകളുടെ സംയുക്തസംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

TAGS :

Next Story