Quantcast

ഉടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് ഇറോം ശര്‍മ്മിള

MediaOne Logo

Subin

  • Published:

    11 May 2018 12:37 PM GMT

ഉടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് ഇറോം ശര്‍മ്മിള
X

ഉടന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് ഇറോം ശര്‍മ്മിള

താന്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും അഫ്‌സ്പ എന്ന കാടന്‍ നിയമം പിന്‍വലിപ്പിക്കണം എന്നത് മാത്രമാണ് തന്റെ ലക്ഷ്യം.

രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി ഉടന്‍ പ്രചാരണം ആരംഭിക്കുമെന്ന് ഇറോം ശര്‍മിള. താന്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും അഫ്‌സ്പ എന്ന കാടന്‍ നിയമം പിന്‍വലിപ്പിക്കണം എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇറോം ശര്‍മിള മീഡിയവണിനോട് പറഞ്ഞു. നിരാഹാരസമരം അവസാനിപ്പിച്ച ശേഷം ഇറോം ആദ്യമായാണ് ഡല്‍ഹിയില്‍ എത്തുന്നത്.

പ്രത്യേക സൈനികാധികാര നിയമത്തിനെതിരായി നിരാഹാരസമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഇറോം ചാനു ശര്‍മ്മിള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രചാരണം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് തലസ്ഥാനത്തെത്തിയത്. 'തെരഞ്ഞെടുപ്പിലേക്ക് ഇനി കുറച്ച് ദിവസങ്ങളെയുള്ളൂ. അതിന് മുമ്പ് താഴെതട്ടിലുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ വിവിധവ്യക്തികളുമായി സംസാരിച്ചു. ഞാന്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല. കാടന്‍ നിയമം അഫ്‌സ്പ പിന്‍വലിപ്പിക്കണമെന്നത് മാത്രമാണ് എന്റെ ലക്ഷ്യം. എന്റെ വ്യക്തി ജീവിതത്തിലോ വികാരത്തിലോ ആരും ഇടപേടേണ്ടതില്ല' ഇറോം ശര്‍മ്മിള പറയുന്നു.

TAGS :

Next Story