Quantcast

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

MediaOne Logo

admin

  • Published:

    11 May 2018 11:15 PM IST

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം
X

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍.

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗിക പീഡനക്കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. അതേസമയം കേസ് സിബിഐക്ക് വിടരുതെന്നും സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാണെന്നും കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജിയിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ അറിയിച്ചത്. കേസിലെ വിചാരണ നടപടികള്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന പരാതിക്കാരിയുടെ ആവശ്യത്തെയും കേരളം എതിര്‍ത്തു. ഹരജി വിധി പറയുന്നതിനായി മാറ്റി.

TAGS :

Next Story