Quantcast

വിപണി പിടിച്ചെടുക്കാന്‍ സഹായകരമായ രാഷ്ട്രീയം തുടരുകയാണ് നിക്ഷേപ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍

MediaOne Logo

admin

  • Published:

    12 May 2018 5:29 PM GMT

വിപണി പിടിച്ചെടുക്കാന്‍ സഹായകരമായ രാഷ്ട്രീയം തുടരുകയാണ്  നിക്ഷേപ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍
X

വിപണി പിടിച്ചെടുക്കാന്‍ സഹായകരമായ രാഷ്ട്രീയം തുടരുകയാണ് നിക്ഷേപ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍

റിപ്പബ്ലിക്കില്‍ മറ്റൊരു നിലപാടാണ്. അത് ബിജെപി അനുകൂല നിലപാടാണെന്നും ബിജെപിയുടെ മുഖപത്രമാണെന്നും പലരും ആരോപിക്കുന്നുണ്ട്. അതിന് വിശദീകരണം നല്‍കേണ്ടത് എഡിറ്റരാണ്, അതൊരിക്കലും നിക്ഷേപകന്‍ വിശദീകരിക്കേണ്ട ഒന്നല്ല 

വിപണി പിടിച്ചെടുക്കാന്‍ ഏത് രാഷ്ട്രീയമോണോ കൂടുതല്‍ ഉപകരിക്കുക അത് സ്വീകരിക്കുക എന്നതാണ് തന്‍റെ നിക്ഷേപ നയമെന്ന് എന്‍ഡിഎ സംസ്ഥാന വൈസ് ചെയര്മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലെ പ്രഝാന നിക്ഷേപകരില്‍ ഒരാളുമായ രാജീവ് ചന്ദ്രശേഖര്‍ scroll.in എന്ന സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇടത് സ്വീകാര്യതയുള്ള മണ്ണില്‍ ഇടതായും വലത് സ്വീകാര്യതയുള്ള മണ്ണില്‍ വലതിന് അനുകൂലിച്ചും നിലകൊള്ളുകയെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു,

ഞാന്‍ നിക്ഷേപം നടത്തിയിട്ടുള്ള മാധ്യമ സ്ഥാപനങ്ങളിലെ ന്യൂസ് റൂമുകളിലെ തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുക വളരെ എളുപ്പമാണ്. വിപണിയുടെ സിംഹഭാഗവും കയ്യടക്കേണ്ടതുണ്ട്. വിപണയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ എന്താണോ സഹായകരമാകുക അത് ചെയ്യുക. അതാണ് എനിക്ക് നല്‍കാനുള്ള രത്ന ചുരുക്കം. ഇടത് സമീപനത്തിന് സ്വീകാര്യതയുള്ള ഒരു വിപണിയാണെങ്കില്‍ അവരത് ചെയ്യുന്നു. മറ്റൊരിടത്ത് മറ്റൊരു സമീപനമാകും സ്വീകാര്യം. അവിടെ അത് പ്രായോഗികമാക്കുന്നു - രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിലയിരുത്തലുകളോടും ആരോപണങ്ങളോടും പ്രതികരിക്കേണ്ടത് അതത് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുടെ ചുമതലയാണെന്നും ഇതൊരിക്കലും ഒരു നിക്ഷേപകന്‍റെ ചുമതലയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.


ഞാന്‍ ഒരു നിക്ഷേപകനാണ്. ചാനലുകള്‍ നടത്തുന്നത് അതിന്‍റെ എഡിറ്റര്‍മാരാണ്. കേരളത്തിലെ എന്‍റെ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന് ഇടതുപക്ഷ ചിന്താഗതിയാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ആ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ നിലപാടാണ്. കന്നഡ ചാനലിന് മറ്റൊരു ചാനലിന് മറ്റൊരു നിലപാടാണ്. ഔദ്യോഗിക സംവിധാനങ്ങള്‍ ഏതാണോ അതിനോട് എതിര്‍ത്തു നില്‍ക്കുന്നതാണ് അവിടുത്തെ നിലപാട്, റിപ്പബ്ലിക്കില്‍ മറ്റൊരു നിലപാടാണ്. അത് ബിജെപി അനുകൂല നിലപാടാണെന്നും ബിജെപിയുടെ മുഖപത്രമാണെന്നും പലരും ആരോപിക്കുന്നുണ്ട്. അതിന് വിശദീകരണം നല്‍കേണ്ടത് എഡിറ്റരാണ്, അതൊരിക്കലും നിക്ഷേപകന്‍ വിശദീകരിക്കേണ്ട ഒന്നല്ല


ചെയര്‍മാന്‍റെ നിലപാടുകളോട് ഒത്തുപോകുന്നവരാകണം എഡിറ്റോറിയല്‍ ടീമിലുണ്ടാകേണ്ടതെന്ന വിവാദ ഇ-മെയിലിനെക്കുറിച്ചും അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നുണ്ട്, അദ്യമായി അത് എന്‍റെ ഇ-മെയില്‍ അല്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ തന്നെ അതേക്കുറിച്ച് അന്വേഷിച്ചിരുന്നു. ടീമിലെ ആര്‍ക്കും ആ ഇ-മെയില്‍ സന്ദേശവുമായി ഒരു ബന്ധവുമില്ല. അസന്തുഷ്ടനായ ഏതോ ഒരു തൊഴിലാളി മറ്റാരെയോ ലക്ഷ്യമാക്കി നടത്തിയ നിശിതമായ വിര്‍ശമാണിത്. എന്തൊക്കെയായാലും എന്നെ സംബന്ധിച്ചിടത്തോളം സമയമോ ആരോഗ്യമോ ചെലവിടേണ്ട ഒരു വിഷയമല്ലത്. എന്‍റെ മാധ്യമ സ്ഥാപനങ്ങള്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവയുടെ സ്വീകാര്യത തന്നെ വെളിപ്പെടുത്തുന്നു.

TAGS :

Next Story