Quantcast

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍ക്കാരന്‍ കുറ്റിക്കാട്ടില്‍ തള്ളി

MediaOne Logo

Jaisy

  • Published:

    13 May 2018 1:16 PM IST

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍ക്കാരന്‍ കുറ്റിക്കാട്ടില്‍ തള്ളി
X

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍ക്കാരന്‍ കുറ്റിക്കാട്ടില്‍ തള്ളി

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു

പതിനാറുകാരിയെ ബലാത്സംഗ ചെയ്ത ശേഷം അയല്‍ക്കാരന്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ തള്ളി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പാരബത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാത്ത്പുട്ടില്‍ കോളനിയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവരുടെ വീടിന് തൊട്ടടുത്താണ് വിവേക് താമസിക്കുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. രണ്ട് വര്‍ഷമായി വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയുമായി ഇയാള്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ സാരായി രോഹില്ലയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത് ശേഷം കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. അബോധവസ്ഥയിലായി പെണ്‍കുട്ടിയെ അതുവഴി പോയ വഴിയാത്രക്കാര്‍ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

TAGS :

Next Story