സംഭാവന കൂമ്പാരം, പരിപാടി ഗംഭീരം: നോട്ട് നിരോധത്തില്‍ തളരാതെ ഗുജറാത്ത്

സംഭാവന കൂമ്പാരം, പരിപാടി ഗംഭീരം: നോട്ട് നിരോധത്തില്‍ തളരാതെ ഗുജറാത്ത്
നോട്ട് നിരോധന കാലത്തും നാടന്‍പാട്ട് സംഘത്തിന് നോട്ടുകള്‍ ചൊരിഞ്ഞ് ആസ്വദിക്കുകയാണ് ഗുജറാത്തുകാര്‍
നോട്ട് നിരോധനമൊന്നും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിന്റെ കലാആസ്വാദനത്തെ ബാധിച്ചിട്ടില്ല. നോട്ട് നിരോധന കാലത്തും നാടന്‍പാട്ട് സംഘത്തിന് നോട്ടുകള്‍ ചൊരിഞ്ഞ് ആസ്വദിക്കുകയാണ് ഗുജറാത്തുകാര്‍.
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടിയും ഗംഭീരമാകുമെന്നത് ഇങ്ങ് കേരളത്തിലെ ഒരു പ്രയോഗമാണ്. അങ്ങ് ഗുജറാത്തില്‍ കാണുന്നത് ആ പ്രയോഗത്തിന്റെ പ്രയോഗവല്‍ക്കരണമാണ്. തേജ്ധന്‍ ഗധാവിയെന്ന ഭജനഗായകന് മേല്‍ നോട്ട് വര്‍ഷമാണ്. ഭജനയുടെ ലെവല്‍ മാറുന്നതിന് അസുസരിച്ച് നോട്ട് വര്‍ഷവും വേറെ ലെവലാകും
സൂറത്തിലെ കാഴ്ച്ച പുതിയതാണെന്ന് ധരിക്കരുത്. ഗുജറാത്തിലെ ഭജന വേദികളില്‍ ഇങ്ങനെ നോട്ട് ചൊരിയല്‍ ഇപ്പോഴത്തെ ട്രെന്‍ഡാണ്. നോട്ട് നിരോധന കാലത്തും ഈ ട്രെന്‍ഡിങ്ങിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
Adjust Story Font
16

