Quantcast

ഉത്തരേന്ത്യ ഹോളി ആഘോഷിക്കുന്നു

MediaOne Logo

Subin

  • Published:

    13 May 2018 3:26 PM IST

ഉത്തരേന്ത്യ ഹോളി ആഘോഷിക്കുന്നു
X

ഉത്തരേന്ത്യ ഹോളി ആഘോഷിക്കുന്നു

പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. നൃത്തത്തിനും സംഗീതത്തിനും ഒപ്പം ബാംഗെന്ന ലഹരി പാനീയവും കൂടി ചേരുമ്പോള്‍ ആഘോഷം അതിന്റെ പാരമ്യത്തിലെത്തും.

വസന്തത്തിന്റെ ആഗമനം അറിയിച്ച് ഇന്ന് ഹോളി. നിറങ്ങളും മധുരവുമായാണ് ആഘോഷം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയില്‍ ഹോളി ആഘോഷിച്ചു.

വര്‍ണങ്ങള്‍ വാരിപ്പൂശി ഒരുമയുടെ സന്ദേശം നല്‍കിയാണ് ഉത്തരേന്ത്യയില്‍ ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. നൃത്തത്തിനും സംഗീതത്തിനും ഒപ്പം ബാംഗ് എന്ന ലഹരി പാനീയം കൂടെ ഹോളിയുടെ ഭാഗമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹിയില്‍ നടന്ന ഹോളി ആഘോഷങ്ങളില്‍ പങ്കാളികളായി. ഇവരില്‍ പലര്‍ക്കും ഹോളി നല്‍കിയത് സന്തോഷത്തിന്റെ ആദ്യാനുഭവം ആയിരുന്നു. കര്‍ഷകരുടെ ഉത്സവമായി ആഘോഷിച്ചിരുന്ന ഹോളി പിന്നീട് വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

TAGS :

Next Story