Quantcast

15 വര്‍ഷത്തിന് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍

MediaOne Logo

admin

  • Published:

    13 May 2018 7:29 AM IST

15 വര്‍ഷത്തിന് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍
X

15 വര്‍ഷത്തിന് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍

സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ കോഴിക്കോടാണ് യോഗം ചേരുക.

15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തിലേക്ക്. സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ കോഴിക്കോടാണ് യോഗം ചേരുക. ബിജെപിക്ക് സ്വാധീനം കുറഞ്ഞ സ്ഥലങ്ങളില്‍ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ നിര്‍വാഹക സമിതി യോഗം നടത്താന്‍ തീരുമാനിച്ചത്.

1991 ലാണ് ഇതിന് മുമ്പ് കേരളത്തില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം യുപിയില്‍ അവസാനിച്ച ദേശീയ നിര്‍വാഹകസമിതിയാണ് അടുത്ത യോഗം കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. യു പി യോഗം കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്ക് കേരളത്തില്‍ മൂന്നാം ബദലായി ഉയരാനായെന്നും യോഗം വിലയിരുത്തിയിരുന്നു. കേരള നിയമസഭയില്‍ അംഗത്വം നേടിയതിന് പിന്നാലെയാണ് ബി.ജെ.പി.ക്ക് സംഘടനാപരമായി ഏറെ പ്രധാന്യമുള്ള ദേശീയ നിര്‍വാഹക സമിതിക്ക് കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

ബി.ജെ.പി.യുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ 1967ല്‍ കോഴിക്കോട്ട് നടന്ന ജനപ്രതിനിധി സഭയിലാണ് ദീന്‍ദയാല്‍ ഉപാധ്യായ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ നിര്‍വാഹകസമിതിക്കൊപ്പം ദീന്‍ദയാല്‍ ജന്മശതാബാദി ആഘോഷങ്ങള്‍ക്കും തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും, ബി.ജെ.പി മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്തും.

TAGS :

Next Story