Quantcast

മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം

MediaOne Logo

admin

  • Published:

    15 May 2018 11:23 AM GMT

മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം
X

മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം

പ്ലസ് ടുവിന് ലഭിച്ച ആകെ മാര്‍ക്കില്‍ നിന്ന് പത്ത് ശതമാനം മാര്‍ക്ക് വെട്ടിക്കുറച്ചാണ്, കഴിഞ്ഞ വര്‍ഷം മലയാളി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഇതുമൂലം ഉന്നതി മാര്‍ക്ക് നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടിരുന്നു.

ഡല്‍ഹി സര്‍വ്വകലാശാല അക്കാദമിക പ്രവേശത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിവേചനത്തിന് പരിഹാരമാകുന്നു. പ്ലസ് ടുവിന് ലഭിച്ച ആകെ മാര്‍ക്കില്‍ നിന്ന് പത്ത് ശതമാനം മാര്‍ക്ക് വെട്ടിക്കുറച്ചാണ്, കഴിഞ്ഞ വര്‍ഷം മലയാളി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഇതുമൂലം ഉന്നതി മാര്‍ക്ക് നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടിരുന്നു. ഈ മാനദണ്ഡം അടുത്ത അധ്യായനവര്‍ഷം സര്‍വ്വകലാശാല നടപ്പിലാക്കില്ല.
സംസ്ഥാന സിലബസ് വഴി ഹയര്‍ സെക്കണ്ടറി പരീക്ഷ ജയിച്ച വരുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ആകെ മാര്‍ക്കില്‍ നിന്ന് 10 ശതമാനം കുറക്കുമെന്നതാണ് കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍വ്വകലാശാല നടപ്പിലാക്കിയ വിവാദ മാനദണ്ഡം. ഇതുവഴി ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ 95 ശതമാനത്തിന് മുകളില്‍ വരെ മാര്‍ക്കുകള്‍ നേടിയ നൂറ് കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രവേശ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടാന്‍ ആകില്ലെന്നും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ഹൈക്കോടതിയുടെ ഈ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ്, പുതിയ അധ്യായന വര്‍ഷം മുതല്‍ സംസ്ഥാന-കേന്ദ്ര സിലബസുകള്‍ വഴി പ്ലസ്ടു പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് തുല്യമായി പരിഗണിക്കാന്‍ ഡല്‍ഹി സര്‍വ്വകലാശാല തീരുമാനമെടുത്തത്. കേരളത്തിന് പുറമേ, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ തീരുമാനം ആശ്വസമാകും. പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശ നടപടികള്‍ മെയ് 25 മുതല്‍ ആരംഭിക്കും.

TAGS :

Next Story