Quantcast

ലോയ കേസ് ജുഡീഷ്യറിയെയും ഒരു രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടുള്ളതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

MediaOne Logo

Sithara

  • Published:

    15 May 2018 7:00 AM GMT

ലോയ കേസ് ജുഡീഷ്യറിയെയും ഒരു രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടുള്ളതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
X

ലോയ കേസ് ജുഡീഷ്യറിയെയും ഒരു രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടുള്ളതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച സഹജഡ്ജിമാരുടെ മൊഴികളിലെ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച സഹജഡ്ജിമാരുടെ മൊഴികളിലെ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മരണം സംഭവിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം നല്‍കിയ മൊഴിയായതിനാല്‍ ഓര്‍മ്മപിശകുകള്‍ സ്വാഭാവികമാണെന്നാണ് സര്‍ക്കാര്‍ വാദം.

ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളെ എതിര്‍ത്താണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. നിലവിലെ ഹരജി രാഷ്ട്രീയ പ്രേരിതവും ജുഡീഷ്യറിയെയും ഒരു രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടുള്ളതാണെന്നും സര്‍ക്കാര്‍ പറയുന്നു.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തിലാണ് നാഗ്പൂരിലെ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

TAGS :

Next Story