Quantcast

സാക്കിര്‍ നായികിനെതിരെ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

MediaOne Logo

Ubaid

  • Published:

    17 May 2018 10:35 PM GMT

സാക്കിര്‍ നായികിനെതിരെ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുന്നു
X

സാക്കിര്‍ നായികിനെതിരെ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സക്കീര്‍ നായിക്കിനെ സൗദി, ഇന്ത്യയ്ക്ക് കൈമാറേണ്ടതായി വരും

മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാക്കിറിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സക്കീര്‍ നായിക്കിനെ സൗദി, ഇന്ത്യയ്ക്ക് കൈമാറേണ്ടതായി വരും.

അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികളോട് ഇതുവരെ സാക്കിര്‍ നായിക് സഹകരിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇന്റര്‍പോളിനെ സമീപിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സാക്കിര്‍ നായിക് സൗദി അറേബ്യയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്) പത്ത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. സാക്കിര്‍ നായികിനെതിരെ എന്‍.ഐഎ യുഎപിഎ ചുമത്തി പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

TAGS :

Next Story