Quantcast

കൈക്കൂലി കൊടുത്തില്ല; 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

MediaOne Logo

Alwyn K Jose

  • Published:

    18 May 2018 3:35 PM GMT

കൈക്കൂലി കൊടുത്തില്ല; 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു
X

കൈക്കൂലി കൊടുത്തില്ല; 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത - ശിവ ദത്ത് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.

കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്രിയായിലാണ് സംഭവം. കടുത്ത പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത - ശിവ ദത്ത് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതിന് ആദ്യമൊരു നഴ്സാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പിന്നീട് കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിന് തൂപ്പുകാരി കൈക്കൂലി ചോദിച്ചെന്നും സുമിത പറഞ്ഞു. ഇവര്‍ക്ക് രണ്ടു പേര്‍ക്കും കുറച്ച് പണം കൊടുത്ത് സമാധാനിപ്പിച്ചുവെന്നും സുമിത വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വാര്‍ഡിലെത്തിയ കംപോണ്ടര്‍ കുഞ്ഞിന് അടിയന്തരമായി കുത്തിവെപ്പ് എടുക്കണമെന്നും ഇതിന് കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കംപോണ്ടര്‍ ആവശ്യപ്പെട്ട തുക കൈവശമില്ലാതിരുന്നതിനാല്‍ സാവകാശം ചോദിച്ചെന്നും എന്നാല്‍ കൈക്കൂലി നല്‍കാതെ കുത്തിവെപ്പ് എടുക്കില്ലെന്ന് ഇയാള്‍ വാശിപിടിക്കുകയായിരുന്നുവെന്നും സുമിത പറഞ്ഞു. ഇവിടുത്തെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനു പോകുന്നതുകൊണ്ട് അവരൊഴികെ മറ്റു ജീവനക്കാര്‍ക്ക് മുഴുവന്‍ കൈക്കൂലി നല്‍കാതെ ചികിത്സ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സുമിത പറഞ്ഞു. സ്ഥലംവിറ്റിട്ടാണെങ്കിലും ചികിത്സ കിട്ടാന്‍ സ്വകാര്യ ആശുപത്രിയില്‍ പോകുകയാണ് നല്ലതെന്നും സുമിത പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story