Quantcast

അഖ്‌ലാഖ് കൊലപാത കേസിലെ ഒന്നാം പ്രതി ജയിലില്‍ അസുഖം മൂലം മരിച്ചു; പ്രതിയുടെ കുടുംബത്തിന് ഒരു കോടി നല്‍കണമെന്ന് സംഘ്പരിവാര്‍

MediaOne Logo

Khasida

  • Published:

    18 May 2018 6:46 PM GMT

അഖ്‌ലാഖ് കൊലപാത കേസിലെ ഒന്നാം പ്രതി ജയിലില്‍ അസുഖം മൂലം മരിച്ചു; പ്രതിയുടെ കുടുംബത്തിന് ഒരു കോടി നല്‍കണമെന്ന് സംഘ്പരിവാര്‍
X

അഖ്‌ലാഖ് കൊലപാത കേസിലെ ഒന്നാം പ്രതി ജയിലില്‍ അസുഖം മൂലം മരിച്ചു; പ്രതിയുടെ കുടുംബത്തിന് ഒരു കോടി നല്‍കണമെന്ന് സംഘ്പരിവാര്‍

ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാകിനെ അടിച്ച് കൊന്ന കേസിലെ പ്രതി രവി സിസോദിയയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത് വിവാദമാകുന്നു.

ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാകിനെ അടിച്ച് കൊന്ന കേസിലെ പ്രതി രവി സിസോദിയയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത് വിവാദമാകുന്നു. രവി സിസോദിയ രക്തസാക്ഷിയാണെന്ന് സംഘ്പരിവാര്‍ അവകാശപ്പെട്ടു. ഒരു കോടി രൂപ സിസോദിയയുടെ കുടുംബത്തിന് നല്‍കണമെന്നാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആവശ്യം.

മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്ന അതേസ്ഥലത്താണ് കേസിലെ പ്രതി രവി സിസോദിയയുടെ ദേശീയ പതാക പുതപ്പിച്ച മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ചത്. സംഘ്പരിവാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.. രവി സിസോദിയ രക്തസാക്ഷിയാണെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

പ്രകോപനമുണ്ടാക്കുന്ന പ്രസംഗമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പരിപാടിയില്‍ നടത്തിയത്. സിസോദിയയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബക്കാരുടെ ആവശ്യം.

വിഎച്ച് പി നേതാവ് സാധ്വി പ്രാചി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് അഖ്‌ലാഖ് കൊലപാത കേസിലെ ഒന്നാം പ്രതി രവി സിസോദിയ ജയിലില്‍ അസുഖം മൂലം മരിച്ചത്

TAGS :

Next Story