Quantcast

ജമ്മു കശ്‍മീരില്‍ ബിജെപി - പിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയേക്കും

MediaOne Logo

admin

  • Published:

    18 May 2018 3:48 AM GMT

ജമ്മു കശ്‍മീരില്‍ ബിജെപി - പിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയേക്കും
X

ജമ്മു കശ്‍മീരില്‍ ബിജെപി - പിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയേക്കും

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ജമ്മുകശ്മീരില്‍ ബിജെപി- പിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയേക്കുമെന്ന് സൂചന.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ജമ്മുകശ്മീരില്‍ ബിജെപി- പിഡിപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയേക്കുമെന്ന് സൂചന. സംഖ്യം സംബന്ധിച്ച പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ചര്‍ച്ച നത്തി. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും അന്തിമ തീരുമാനം നിയമസഭാ കക്ഷി യോഗത്തിന് ശേഷം കൈകൊള്ളുമെന്നും മെഹ്ബൂബ ഡല്‍ഹിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകാത്തതോടെ ജനുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ജമ്മു കശ്മീര്‍. സംഖ്യം തുടരുന്നത് സംബന്ധിച്ച് പലതവണ ബിജെപി -പിഡിപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി തന്നെ ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടു. ഇവയിലൊന്നും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ പിഡിപി - ബിജെപി സഖ്യം പൊളിയുന്നു എന്ന വാര്‍ത്തകള്‍ സജീമാകുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയത്.

സാമ്പത്തിക പാക്കേജ് അടക്കം സംഖ്യ നയരേഖയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന ഉറപ്പ് പ്രത്യേകം എഴുതി നല്‍കണമെന്നും വികസന പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കി തുടങ്ങണം എന്നുമാണ് പിഡിപി യുടെ പ്രധാന ആവശ്യം. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായ പ്രതികരണം വ്യാഴാഴ്ച ശ്രീ നഗറില്‍ ചേരുന്ന യോഗത്തില്‍ മെഹ്ബൂബ മുഫ്തി പാര്‍ട്ടി എംഎല്‍എമാരുമായി ചര്‍ച്ച ചെയ്യും.

TAGS :

Next Story