Quantcast

അഖ്‌ലാക്കിന്‍റെ വീട്ടില്‍ കണ്ടെത്തിയത് ബീഫാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

MediaOne Logo

admin

  • Published:

    18 May 2018 10:20 AM GMT

അഖ്‌ലാക്കിന്‍റെ വീട്ടില്‍ കണ്ടെത്തിയത് ബീഫാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
X

അഖ്‌ലാക്കിന്‍റെ വീട്ടില്‍ കണ്ടെത്തിയത് ബീഫാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

മധുരയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നിട്ടുള്ളത്. അഖ്‌ലാക്കിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.

ദാദ്രിയില്‍ പശുവിറച്ചി സൂക്ഷച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന അഖ്‌ലാക്കിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തിയത് ബീഫ് തന്നെയാണ് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. മധുരയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നിട്ടുള്ളത്. അഖ്‌ലാക്കിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു ജനക്കൂട്ടം ദാദ്രിയിലെ ബിസാദയില്‍, വീട്ടിലെ ഫ്രിഡ്ജില്‍ പശു വിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് 52കാരനായ അഖ്‍ലാക്കിനെ കൊലപ്പെടുത്തുകയും മകനായ ഡാനിഷിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ദാ​ദ്രിയിലെ ബിസാദ ഗ്രാമത്തിൽ 2015 സെപ്​റ്റംബർ 28 നായിരുന്നു സംഭവം.

TAGS :

Next Story