Quantcast

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പ്രചരണായുധമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

MediaOne Logo

Ubaid

  • Published:

    19 May 2018 4:02 PM GMT

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പ്രചരണായുധമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
X

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പ്രചരണായുധമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് കേന്ദ്രസര്‍ക്കാര്‍ രാമായണമ്യൂസിയം നിര്‍മിക്കാനൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമനും അയോധ്യയും പ്രചരണായുധമാക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. അയോധ്യയില്‍ രാമായണ മ്യൂസിയം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലം വിനോദസഞ്ചാരവകുപ്പ് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ രാമായണമ്യൂസിയം നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി എസ്പിയും രംഗത്തെത്തി. മ്യൂസിയമല്ല ക്ഷേത്രമാണ് നിര്‍മിക്കേണ്ടതെന്ന് ബി.ജെ.പി എം.പി വിനയ് കട്യാര്‍ ആവശ്യപ്പെട്ടു

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് കേന്ദ്രസര്‍ക്കാര്‍ രാമായണമ്യൂസിയം നിര്‍മിക്കാനൊരുങ്ങുന്നത്. യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി മഹേഷ് ശര്‍മ സ്ഥലം സന്ദര്‍ശിച്ചത്. രാമായണ മ്യൂസിയം അല്ല രാമക്ഷേത്രമാണ് നിര്‍മിക്കേണ്ടതെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി വിനയ് കട്യാര്‍ പ്രതികരിച്ചു

കേന്ദ്രമന്ത്രി ഉത്തര്‍പ്രദേശിലെത്തിയതിന് പിന്നാലെയാണ് അയോധ്യയിൽ സരയു നദിതീരത്ത്​ രാമായണ മ്യൂസിയം പണിയാന്‍​ ഉത്തപ്രദേശ്​ സർക്കാര്‍ അനുമതി നല്‍കിയത്. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയാണ് മ്യൂസിയം പണിയുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബി.ജെ.പിയും എസ്‍.പിയും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടി കലര്‍ത്തിയിരിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു.

TAGS :

Next Story