Quantcast

എന്ത് ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ

MediaOne Logo

Jaisy

  • Published:

    20 May 2018 4:39 AM IST

എന്ത് ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ
X

എന്ത് ചെയ്തിട്ടാണ് ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതെന്ന് രാജ് താക്കറെ

ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ രാജ്യം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്ന നീരവ് മോദി വിഷയമടക്കമുള്ള കാര്യങ്ങള്‍ ഒന്നുമല്ലാതായി

ശ്രീദേവിയുടെ മൃതശരീരത്തില്‍ ത്രിവര്‍ണ്ണ പതാക പുതപ്പിച്ചതിനെതിരെ വിമര്‍ശവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. ശ്രീദേവി നല്ല നടിയാണ്. പക്ഷേ രാജ്യത്തിന് വേണ്ടി എന്ത് സേവനം ചെയ്തിട്ടാണ് അവരുടെ മൃതശരീരം ത്രിവര്‍ണ പതാക കൊണ്ട് പൊതിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ രാജ്യം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്ന നീരവ് മോദി വിഷയമടക്കം ഒന്നുമല്ലാതായെന്നും രാജ് താക്കറെ പറയുന്നു. നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story