Quantcast

ഇനിയും അടിമയാകാനില്ലെന്ന് ശശികല

MediaOne Logo

Alwyn

  • Published:

    20 May 2018 7:15 AM GMT

ഇനിയും അടിമയാകാനില്ലെന്ന് ശശികല
X

ഇനിയും അടിമയാകാനില്ലെന്ന് ശശികല

ഡിഎംകെ എം.പിയെ തല്ലി വിവാദത്തിലാകുകയും അണ്ണാ ഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല ഒടുവില്‍ പാര്‍ട്ടിക്കും തലൈവി ജയലളിതക്കുമെതിരെ ആഞ്ഞടിക്കുകയാണ്.

ഡിഎംകെ എം.പിയെ തല്ലി വിവാദത്തിലാകുകയും അണ്ണാ ഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശശികല ഒടുവില്‍ പാര്‍ട്ടിക്കും തലൈവി ജയലളിതക്കുമെതിരെ ആഞ്ഞടിക്കുകയാണ്. എഐഎഡിഎംകെയില്‍ മുഴുവന്‍ അടിമകളാണെന്നാണ് ശശികല പറയുന്നത്. ഇനിയും ഈ അടിമക്കൂട്ടത്തിന്റെ ഭാഗമായിരിക്കാന്‍ താത്പര്യമില്ലെന്ന് ശശികല പറഞ്ഞു. തന്നെയും തന്റെ ജാതിയെയും അപമാനിക്കാനാണ് ശ്രമമെങ്കില്‍ രൂക്ഷമായ രീതിയില്‍ പ്രതികരിക്കുമെന്നും ശശികല ഭീഷണി മുഴക്കിയിട്ടുണ്ട്. തന്നോടുള്ള ചെയ്തിക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നാടാര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും തന്നെ ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും ശശികല പറഞ്ഞു. ജനങ്ങള്‍ സകലതും കണ്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് തന്റെ സമുദായത്തിന്റെ പിന്തുണയുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രബലമായ സമുദായമാണ് തന്റേതെന്ന് ആരും മറക്കേണ്ടെന്നും ശശികല പറഞ്ഞു. കഴിഞ്ഞദിവസം വീട്ടുജോലിക്കാരായ രണ്ട് യുവതികളുടെ പരാതിയില്‍ ശശികലക്കും കുടുംബത്തിനുമെതിരെ തൂത്തുക്കുടി പൊലീസ് കേസെടുത്തിരുന്നു. ശശികല പുഷ്പയും മാതാവും ഭര്‍ത്താവും മകനും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നുകാട്ടി ഭാനുമതി, ജാന്‍സി റാണി എന്നിവര്‍ തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

TAGS :

Next Story