Quantcast

അമ്മയെ കൊലപ്പെടുത്തി, അറുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

MediaOne Logo

Jaisy

  • Published:

    20 May 2018 10:07 AM GMT

അമ്മയെ കൊലപ്പെടുത്തി, അറുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍
X

അമ്മയെ കൊലപ്പെടുത്തി, അറുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

മുപ്പതുകാരനായ ആനന്ദാണ് പൊലീസില്‍ കീഴടങ്ങിയത്

അമ്മയെ കൊലപ്പെടുത്തിയ ശേഷം അറുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പുതുക്കോട്ടയില്‍ ഞായറാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മുപ്പതുകാരനായ ആനന്ദാണ് പൊലീസില്‍ കീഴടങ്ങിയത്.

സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ റാണിയുമായി ആനന്ദ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ അമ്മയുമായി വഴക്കിട്ട ആനന്ദ് റാണിയുടെ തല അറുത്തു മാറ്റുകയായിരുന്നു. പിന്നീട് കരമ്പക്കുടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് കൊല്ലപ്പെട്ട കേസില്‍ റാണിയെ കോടതി വെറുതെ വിട്ടതാണ്.

TAGS :

Next Story