Quantcast

ഉത്സവ കാലം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷാക്രമീകരണം

MediaOne Logo

Khasida

  • Published:

    21 May 2018 3:53 AM GMT

ഉത്സവ കാലം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷാക്രമീകരണം
X

ഉത്സവ കാലം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷാക്രമീകരണം

ആളില്ലാ ചെറു വിമാനങ്ങളും ബലൂണുകളും അടക്കമുള്ളവക്ക് നിരോധം

ഭീകരവാദ ഭീഷണികളും ഉത്സവകാലത്തെ തിരക്കും പരിഗണിച്ച് ഡല്‍ഹിയില്‍ സുരക്ഷാനടപടികള്‍ കര്‍ശനമാക്കുന്നു. വായുവില്‍ പറത്തുന്നതായ വസ്തുക്കളുടെയും ആളില്ലാ വിമാനങ്ങളുടെയും ഉപയോഗം ഇന്നു മുതല്‍ നിരോധിച്ചു. നവംബര്‍ 11 വരെയാണ് നിരോധനം.

പൂജാ, ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷാ നടപടികളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ അതിര്‍ത്തിമേഖകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആഘോഷനാളുകളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 144 പ്രകാരം പാര - ഹാങ് ഗ്ലൈഡേഴ്സ്, പാര മോട്ടോഴ്സ്, മൈക്രോ ലൈറ്റ് എയര്‍ക്രാഫറ്റ്സ്, റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനങ്ങള്‍, ബലൂണുകള്‍ തുടങ്ങിയവക്ക് പൊലീസ് ഇന്നുമുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഘോഷദിനങ്ങളില്‍ ജനങ്ങള്‍ കൂടുതലെത്താറുള്ള ഷോപ്പിങ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സുരക്ഷ ഇരട്ടിയാക്കി. സംശയകരമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെടുന്ന പക്ഷം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story