Quantcast

ജോലിക്കിടെ ഏമ്പക്കം വിടരുത്: ജീവനക്കാര്‍ക്കുള്ള പുതിയ സര്‍ക്കുലറുമായി എസ്ബിഐ

MediaOne Logo
ജോലിക്കിടെ ഏമ്പക്കം വിടരുത്: ജീവനക്കാര്‍ക്കുള്ള പുതിയ സര്‍ക്കുലറുമായി എസ്ബിഐ
X

ജോലിക്കിടെ ഏമ്പക്കം വിടരുത്: ജീവനക്കാര്‍ക്കുള്ള പുതിയ സര്‍ക്കുലറുമായി എസ്ബിഐ

നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും ജീവനക്കാര്‍ക്ക് വിലക്കുണ്ട്

മാന്യമായ വസ്ത്രം ധരിക്കണം, ചെരിപ്പിന് പകരം പോളീഷ് ചെയ്ത ഷൂ ധരിക്കണം - ഇതൊക്കെ ഏതൊരു സ്ഥാപനവും തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍ക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ്. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വിചിത്ര നിര്‍ദേശം തങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ ഇടംപിടിച്ചതിന്‍റെ അങ്കലാപ്പിലാണ് എസ്ബിഐ ജീവനക്കാര്‍.

ജോലിക്കിടെയോ മീറ്റിംഗിനിടെയോ ജീവനക്കാര്‍ ഏമ്പക്കം വിടാന്‍ പാടില്ലെന്നാണ് സര്‍ക്കുലറിലുള്ളത്. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒപ്പം നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്.

സ്ത്രീകളുടെയും പുരുഷന്മാരുടെ വേഷങ്ങള്‍ എന്തായിരിക്കണമെന്നും, പോസ്റ്റ് അനുസരിച്ച് ഡ്രെസ്കോഡില്‍ എന്ത് വ്യത്യാസം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലൂടെ ബാങ്ക് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീന്‍സ്, ടീഷര്‍ട്ട്, ഷോര്‍ട്ട്സ്, ത്രീ ഫോര്‍ത്ത്, സ്പോര്‍ട്ട്സ് ഷൂ എന്നിവയൊക്കെ ധരിച്ച് ഓഫീസില്‍ വരുന്നതിനും ഇനി സര്‍ക്കുലര്‍ പ്രകാരം വിലക്കുണ്ട്. ഓരേ കളര്‍ ബെല്‍റ്റും ഷൂവും ആയിരിക്കണമെന്നും, ഷര്‍ട്ടിനനുസരിച്ച ടൈ വേണം ധരിക്കാനെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു പേജ് വരുന്ന സര്‍ക്കുലര്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുള്ളത്.

Next Story