Quantcast

ജനാദിരിയ ഫെസ്റ്റിവലിന് ഇന്ത്യയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

MediaOne Logo

Jaisy

  • Published:

    21 May 2018 8:37 AM GMT

ജനാദിരിയ ഫെസ്റ്റിവലിന് ഇന്ത്യയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
X

ജനാദിരിയ ഫെസ്റ്റിവലിന് ഇന്ത്യയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

ഫെബ്രുവരി ഏഴു മുതല്‍ 18 ദിവസമാണ് ആഘോഷം

സൌദിയിലെ പൈതൃകോത്സവമായ ജനാദിരിയ ഫെസ്റ്റിവലിന് ഇന്ത്യയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇത്തവണത്തെ അതിഥി രാഷ്ട്രമായി സൌദി അറേബ്യ ഇന്ത്യയെ ആണ് തെര‍ഞ്ഞെടുത്തിരിക്കുന്നത്. മേളയെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. ഫെബ്രുവരി ഏഴു മുതല്‍ 18 ദിവസമാണ് ആഘോഷം.

2018 ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചയിലധികം നീളുന്നതാണ് സാസ്കാരിക ആഘോഷം. നാഷനല്‍ ഗാര്‍ഡാണ് പരിപാടിയുടെ സംഘാടകര്‍. സൗദിയുടെ സംസ്കാരവും പൈതൃകവും പുതു തലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പൈതൃകോത്സവം. സൗദിയുമായുള്ള സുദീര്‍ഘ സൌഹൃദം കണക്കിലെടുത്താണ് ഇന്ത്യയെ അഥിതി രാജ്യമായി തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ജൂലായിലായിരുന്നു സൌദി ഉന്നത സഭ ഇന്ത്യയെ തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് രണ്ട് പ്രത്യേക പവലിയൻ മേളയിലുണ്ടാകും. ഇന്ത്യന്‍ സാന്നിധ്യം അവിസ്മരണീയമാക്കാന്‍ എംബസിക്ക് കീഴില്‍ തയ്യാറെടുപ്പ് സജീവമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം സൌദിയിലെ 13 പ്രവിശ്യകളെ പ്രതിനിധീകരിച്ചും കാലാ, സാംസ്കാരിക പരിപാടികളുണ്ടാകും. ജനാദിരിയയില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലാകും പരിപാടികള്‍. സൗദി ഭരണാധികാരിയാണ്​ മേള ഉദ്ഘാടനം ചെയ്യുക. ഓരോ വര്‍ഷവും മേളക്ക് 10 ലക്ഷത്തിലേറെ പേരെത്താറുണ്ട്.

TAGS :

Next Story