Quantcast

പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ

MediaOne Logo

Jaisy

  • Published:

    24 May 2018 12:14 PM GMT

പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ
X

പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ

വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേ കസമിതി വിദേശകാര്യ മന്ത്രാലയത്തിനാണ് നിർദ്ദേശം സമർപ്പിച്ചത്

പ്രവാസികൾക്ക് ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാൻ ശിപാർശ. വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേ കസമിതി വിദേശകാര്യ മന്ത്രാലയത്തിനാണ് നിർദ്ദേശം സമർപ്പിച്ചത്. സത്രീകളുടെ സുരക്ഷ വർധിപ്പിക്കലാണ് ലക്ഷ്യം എന്നാണ് വിശദീകരണം.

വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ഇന്ത്യയിലെത്തി വിവാഹം കഴിക്കുമ്പോൾ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാനാണ് ശിപാർശ. ഇത്തരം വിവാഹങ്ങളിൽ സ്ത്രീധനത്തെ ചൊല്ലിയും അല്ലാതെയും ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതായാണ് സർക്കാർ കണക്ക്. 2012 മുതൽ 15 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ1300 കേസുകൾ രജിസ്റ്റർ ചെയ്തതായി വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നു. ഈ കേസുകളിലെ കുറ്റവാളികളെ ശിക്ഷിക്കൽ ശ്രമകരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി യിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പ്രത്യേക സമിതി നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. ഗാർഹിക പീഡന കേസുകളിലെ കുറ്റവാളികളെ അനായാസം കൈമാറാനുള്ള വ്യവസ്ഥ കൂടി ചേർത്ത് , വിദേശ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുണ്ടാക്കിയ കരാർ പുതുക്കണം എന്നും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. നിലവിൽ NRl കർക്ക് പുറമെ ഇന്ത്യൻ വംശജരായ വിദേശികൾക്കും നിയമാനുസൃതമായി ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും കേന്ദ്രം ആധാർ നൽകിവരുന്നുണ്ട്. എന്നാൽ വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ശിപാർശ എന്‍ആര്‍ഐക്കാരെ മാത്രം ബാധിക്കുന്നതാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

TAGS :

Next Story