Quantcast

അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ

MediaOne Logo

Sithara

  • Published:

    24 May 2018 8:07 PM IST

അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ
X

അമിത് ഷായും യോഗിയും കേരള മോഡല്‍ വികസനം ഗുജറാത്തിലും യുപിയിലും നടപ്പിലാക്കണം: രാമചന്ദ്രഗുഹ

ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോവുകയാണ് വേണ്ടതെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ

ചരിത്രകാരനായ റോബിന്‍ ജെഫ്രി കേരള മോഡലിനെക്കുറിച്ച് എഴുതിയ പൊളിറ്റിക്‌സ്, വുമണ്‍, ആന്‍ഡ് വെല്‍ബീങ് എന്ന പുസ്തകം അമിത് ഷായും ആദിത്യനാഥും വായിക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ ശ്രീനാരായണ ഗുരുവിന്റെയും ക്രൈസ്തവ സഭയുടെയും ഹിന്ദു രാജാക്കന്മാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും സംഭാവന ഉണ്ടെന്ന് ജെഫ്രിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ആ പുസ്തകത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടപ്പാക്കണമെന്നും രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

ബിജെപിയുടെ ജനരക്ഷായാത്രയിലേക്ക് യോഗി ആദിത്യനാഥിനെ കൊണ്ടുവന്നതിനെ രാമചന്ദ്രഗുഹ വിമര്‍ശിച്ചു. ആദിത്യനാഥിനെ കേരളത്തിലേക്ക് കൊണ്ടുപോവുകയല്ല വേണ്ടത്, ബിജെപിയും ആര്‍എസ്എസും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

TAGS :

Next Story