എകെജി ഭവനിലേക്കുള്ള മാര്‍ച്ചിന് മറുപടിയായി ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച്

എകെജി ഭവനിലേക്കുള്ള മാര്‍ച്ചിന് മറുപടിയായി ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച്
അശോക റോഡിലെ ബിജെപി ആസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് പിബി അംഗം ബൃന്ദ കാരാട്ട് നേതൃത്വം നല്‍കും
കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേിച്ച് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തേക്ക് സി പി എം മാര്‍ച്ച് നടത്തും. ഇന്ന് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാര്‍ച്ച്. എകെജി ഭവനിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ചിനുള്ള മറുപടിയാണ് സിപിഎം മാര്‍ച്ച്.
കേരളത്തിലെ സിപിഎം ബിജെപി ഏറ്റുമുട്ടലും ഇതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ജനരക്ഷാ മാര്‍ച്ചുമെല്ലാം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാണ്. കേരളത്തില്‍ ജന രക്ഷാ മാര്‍ച്ച് തുടങ്ങിയതിന്റെ അടുത്ത ദിവസം മുതല്‍ ഡല്‍ഹിയില്‍ എകെജി ഭവനിലേക്കും ബിജെപി പ്രതിദിന മാര്‍ച്ച് ആരംഭിച്ചിരുന്നു. ഈ മാസം 17 വരെ അത് തുടരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ മറുപടിയായാണ് ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മും മാര്‍ച്ച് നടത്തുന്നത്.
ബിജെപിയുടെ പ്രചാരണങ്ങളെ അതേ രീതിയില്‍ നേരിടുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം പൊളിറ്റ് ബൂറോ ആഹ്വാനം നല്‍കിയിരുന്നു. അശോക റോഡിലെ ബിജെപി ആസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് പിബി അംഗം ബൃന്ദ കാരാട്ട് നേതൃത്വം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സിപിഎം ആരോപിക്കുന്നു. ഞായറാഴ്ച സിപിഎം അസ്ഥാനത്തേക്കുള്ള മാര്‍ച്ചിന് നേതൃത്യം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്.
Adjust Story Font
16

