Quantcast

രാഹുല്‍ ഗാന്ധിയുടെ വടക്കന്‍ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം

MediaOne Logo

Muhsina

  • Published:

    24 May 2018 12:52 PM IST

രാഹുല്‍ ഗാന്ധിയുടെ വടക്കന്‍ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം
X

രാഹുല്‍ ഗാന്ധിയുടെ വടക്കന്‍ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ വടക്കന്‍ ഗുജറാത്ത് പര്യടനം ഇന്നാരംഭിക്കും. രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെത്തുന്ന രാഹുല്‍ ചിലോഡയിലെ പൊതുയോഗത്തിലാണ് ആദ്യം സംബന്ധിക്കുക. സബര്‍ക്കന്ധ, ബനസ്കന്ധ ജില്ലകളില്‍..

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ വടക്കന്‍ ഗുജറാത്ത് പര്യടനം ഇന്നാരംഭിക്കും. രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെത്തുന്ന രാഹുല്‍ ചിലോഡയിലെ പൊതുയോഗത്തിലാണ് ആദ്യം സംബന്ധിക്കുക. സബര്‍ക്കന്ധ, ബനസ്കന്ധ ജില്ലകളില്‍ രാഹുല്‍ ഇന്ന് പര്യടനം നടത്തും. പട്ടേല്‍, താക്കൂര്‍ സമുദായാംഗങ്ങളി്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലൂടെയാണ് രാഹുലിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം. നേരത്തെ സൌരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലും നടത്തിയ പര്യടങ്ങള്‍ വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് രാഹുല്‍ ഗുജറാത്തിലെത്തുന്നത്.

TAGS :

Next Story