Quantcast

അറ്റുപോയ കാല്‍ തലയണയായി നല്‍കി ആശുപത്രി അധികൃതരുടെ ക്രൂരത

MediaOne Logo

Sithara

  • Published:

    24 May 2018 5:31 PM IST

അറ്റുപോയ കാല്‍ തലയണയായി നല്‍കി ആശുപത്രി അധികൃതരുടെ ക്രൂരത
X

അറ്റുപോയ കാല്‍ തലയണയായി നല്‍കി ആശുപത്രി അധികൃതരുടെ ക്രൂരത

അപകടത്തിൽ കാലറ്റുപോയ യുവാവിനോട് ആശുപത്രി അധികൃതരുടെ ക്രൂരത.

അപകടത്തിൽ കാലറ്റുപോയ യുവാവിനോട് ആശുപത്രി അധികൃതരുടെ ക്രൂരത. യുവാവിന് ആശുപത്രി അധികൃതര്‍ തലയണയായി നല്‍കിയത് അറ്റുപോയ കാൽ തന്നെ. ഉത്തർപ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജിലാണ് ദാരുണ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയും ഒരു നഴ്സിനെയും സസ്പെന്‍ഡ് ചെയ്തതായി ഝാന്‍സി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

സ്കൂള്‍ ബസിലെ ക്ലീനറായ യുവാവിനെ അപകടത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അണുബാധ ഒഴിവാക്കാനായി കാല്‍ മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇയാളെ കിടത്തിയ മുറിയില്‍ തലയണയില്ലാത്തതിനാല്‍ മുറിച്ച് മാറ്റിയ കാല്‍ തന്നെ തലയണയായി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.

അതേസമയം സംഭവത്തില്‍ തങ്ങളുടെ ജീവനക്കാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഝാന്‍സി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ സദന കൌശിഖ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടും വ്യക്തമാക്കി.

TAGS :

Next Story