Quantcast

റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേക്കേറിയേക്കും

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 9:57 AM IST

റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേക്കേറിയേക്കും
X

റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേക്കേറിയേക്കും

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നേതൃത്വം നല്‍കുന്നതില്‍ നിന്ന് ബഹുഗുണയെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ് വിട്ടേക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നേതൃത്വം നല്‍കുന്നതില്‍ നിന്ന് ബഹുഗുണയെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. റീത്ത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ റീത്ത ബഹുഗുണ ജോഷിയുടെ നേതൃത്വത്തില്‍ യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. 2007 മുതല്‍ 12 വരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ച ബഹുഗുണ യുപി തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്‍ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീഷിത്തിനെയാണ് പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റീത്ത പരാജയപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഹേംമതി നന്ദന്‍ ബഹുഗുണയുടെ മകളാണ് റീത്ത. ലക്നോവില്‍ നിന്നുള്ള എംഎല്‍എയായ റീത്ത സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയും റീത്തയുടെ സഹോദരനുമായ വിജയ് ബഹുഗുണ അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. റീത്ത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ വിജയ് ബഹുഗുണയും തള്ളിക്കളഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സവര്‍ണരെ കൂടെ നിര്‍ത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികളിലെ ബ്രാഹ്മണ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം ആരംഭിച്ചിരുന്നു.

TAGS :

Next Story