നോട്ട് മാറ്റാന്‍ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന 69 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

MediaOne Logo

Alwyn K Jose

  • Updated:

    2018-05-25 18:00:31.0

Published:

25 May 2018 6:00 PM GMT

നോട്ട് മാറ്റാന്‍ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന 69 കാരന്‍ കുഴഞ്ഞുവീണു മരിച്ചു
X

നോട്ട് മാറ്റാന്‍ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന 69 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‍കരണത്തിന് ഒരു രക്തസാക്ഷി കൂടി.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‍കരണത്തിന് ഒരു രക്തസാക്ഷി കൂടി. പഴയ നോട്ടുകള്‍ മാറ്റാന്‍ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന 69 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു‍. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ബിഎസ്എല്‍എന്‍ മുന്‍ ജീവനക്കാരനായ വിനയ് കുമാര്‍ പാണ്ഡെക്കാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്രോണിയയിലുള്ള ബാങ്കിനു മുമ്പില്‍ അര മണിക്കൂറിലേറെയായി ക്യൂവിലായിരുന്നു വിനയ്. അസാധുവാക്കപ്പെട്ട ഏതാനും 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനാണ് വിനയ് ബാങ്കിലെത്തിയത്. ഇതിനിടെയാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് വിനയുടെ മകന്‍ പറഞ്ഞു.

TAGS :

Next Story